അമ്പലപ്പുഴ: കന്യാസ്ത്രീകളുടെ മേൽ ഛത്തീസ്ഗഡ് കേസ് രജിസ്റ്റർ ചെയ്യുകയും 9 ദിവസം പൊലീസ് കസ്റ്റഡിയിൽ ജയിലിൽ പാർപ്പിപ്പിക്കുകയും ചെയ്ത നടപടിയിൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക പ്രതിഷേധം രേഖപ്പെടുത്തി. എഫ്.ഐ.ആർ അടിയന്തരമായി പിൻവലിച്ച് പൗരാവകാശ സ്വാതന്ത്ര്യം നിലനിർത്തണമെന്ന് പാരീഷ് കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടവക വികാരി ഫാ.ചെറിയാൻ കാരിക്കൊമ്പിൽ അദ്ധ്യക്ഷനായി.പാരീഷ് പി. ആർ. ഒ ബേബി പാറക്കാടൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.സിസ്റ്റർ ജസ്മരിയ,എൻ.സി.ആന്റണി നാല്പത്തിയഞ്ചിൽ, സാബു തോമസ്, മനേഷ് കുരുവിള,കെ.സി.ജേക്കബ്,എം‌.ജി തോമസ്കുട്ടി മുട്ടശേരി,അഡ്വ.പ്രദീപ് കുട്ടാല,സൗമ്യ ജോസഫ് എന്നിവർ സംസാരിച്ചു.