അമ്പലപ്പുഴ: ഉമ്മൻചാണ്ടി സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ ഭവാനി ആയുർവേദ ക്ലിനിക്കിന്റെ സഹായത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം. പി ഡോ.കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു, യു.ഡി.എഫ് അമ്പലപ്പുഴ നിയോജകമണ്ഡലം ചെയർമാൻ അഡ്വ.സനൽ കുമാർ ,ആർ.വി.ഇടവന, യു.എം.കബീർ, ബി.റഫീഖ്, നിസാർ വെള്ളാപ്പള്ളി, വി.ആർ.രജിത്ത്,പി.എ.കുഞ്ഞ് മോൻ,വി.എസ്.സാബു,ആർ.സജിമോൻ എന്നിവർ സംസാരിച്ചു. ഭവാനി ആയുർവേദ ക്ലിനിക് ചീഫ് ഫിസീഷ്യൻ ഡോ.രാഖിരാജ് നേതൃത്വം നൽകി.