ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിലുള്ള 81-ാ മത് പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ്, യോഗം ഡയക്ടർ പ്രൊഫ.സി.എം ലോഹിതൻ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.എസ്. അശോക് കുമാർ, ദിനു വാലുപറമ്പിൽ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ പി. ശ്രീധരൻ നന്ദി പറഞ്ഞു. ആനന്ദം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രൊഫ.കൊടുവഴങ്ങ ബാലകൃഷ്ണനും ഗർഭധാരണം, ശിശു പരിപാലനം എന്ന വിഷയത്തിൽ ഡോ. ശരത്ചന്ദ്രനും ക്ലാസ് നയിച്ചു.