ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് ഓണം കാർഷികോത്സവം 25 മുതൽ സെപ്തംബർ 3 വരെ നെടിയാണിക്കൽ ദേവീ ക്ഷേത്രമൈതാനിയിൽ നടക്കും. കാർഷികോത്സവ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കാർഷിക-കാർഷികേതര സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവ നടത്തുവാൻ താത്പര്യമുള്ളവർ 9446857655 നമ്പരിൽ ബന്ധപ്പെടണം.