മാവേലിക്കര : ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ ഓഫീസായ പരുമല സ്മൃതി ഭവൻ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വികസിത കേരളം ഹെൽപ്പ്ഡെസ്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നിർവഹിക്കും. മാവേലിക്കര ജില്ലാ കോടതിക്ക് സമീപം തമ്പുരാൻ ബിൽഡിം​ഗ്സിന്റെ താഴത്തെ നിലയിലാണ് ഹെൽപ്പ്ഡെസ്ക് പ്രവർത്തിക്കുക. കേന്ദ്രസർക്കാർ പ​ദ്ധതികൾ ലഭ്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും ഹെൽപ്പ്ഡെസ്കിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഉദ്ഘാടന ദിനത്തിൽ മാവേലിക്കര ടൗണിലെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജന്യമായി പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയുടെ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാവുന്നതാണെന്നും ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി അറിയിച്ചു.രാവിലെ 10 മുതൽ 5 വരെയാണ് ഹെൽപ്പ്ഡെസ്കിന്റെ പ്രവർത്തനം.