അമ്പലപ്പുഴ: സംസ്കൃതിയുടെ പത്താമത് വാർഷികം പത്തരമാറ്റ് എന്ന പേരിൽ പുന്നപ്ര പറവൂർ ജന ജാഗൃതി ഭവനിൽ നടന്നു.മായാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രമേശ് മേനോൻ, കാഥിക സീന പള്ളിക്കര എന്നിവരെ ആദരിച്ചു.പ്രസിഡൻ്റ് രമേശ് മേനോന്റെ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് രവി പ്രസാദ്, സെക്രട്ടറി എച്ച്.സുബൈർ, ട്രഷറർ വിമൽറോയ്, വൈസ് പ്രസിഡന്റ് എ.ടി. മുരളീധരൻ എന്നിവർസംസാരിച്ചു. മനോജ് ആർ.ചന്ദ്രൻ നേതൃത്വം നൽകി.ജോയിന്റ് സെക്രട്ടറി വൃന്ദാദേവ് സ്വാഗതവും രാധാശശികുമാർ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: രമേശ് മേനോൻ (പ്രസിഡന്റ്), എച്ച്.സുബൈർ (സെക്രട്ടറി),വിമൽ റോയ് (ട്രഷറർ).