ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് അജൈവ മാലിന്യം ശേഖരിക്കാൻ വള്ളം വാങ്ങുന്നതിന് ശുചിത്വ മിഷന് സർക്കാർ അനുമതി നൽകി. പഞ്ചായത്തിലെ 15 വാർഡുകളിൽ എട്ട് വാർഡുകളിലും ജലമാർഗമാണ് യാത്ര. നിലവിൽ വാടകയ്ക്ക് വള്ളമെടുത്താണ് ഇവിടെ മാലിന്യ ശേഖരണം നടത്തുന്നത്. ഇതിന് മാസം 27,000 രൂപ ചെലവുവരുന്നുണ്ട്.വാടകയ്ക്ക് പകരം ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ വള്ളം സ്വന്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.എന്നാൽ തനത് ഫണ്ട് കുറവായതിനാൽ എസ്.ബി.എം വിഹിതം ഉപയോഗിക്കാൻ അനുമതി തേടുകയായിരുന്നു.