തുറവൂർ:ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അരൂർ ഏരിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. ആർ.ജീവൻ അദ്ധ്യക്ഷനായി. ജി.രാജമ്മ, പി.ഡി.രമേശൻ, കെ.വി.സന്തോഷ്,സുഷ്മാ ഷാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭരണ സമിതികൾ കൺസോർഷ്യത്തിന്റെ അധികാരത്തിൽ കൈകടത്തരുതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.