ഹരിപ്പാട്: ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ കരുവാറ്റ സ്വദേശിനി ലക്ഷ്മി.എസിന്റെ പൈലറ്റ് പഠനം സാധ്യമാക്കി രമേശ് ചെന്നിത്തല എം.എൽ.എ. എം.എ യൂസഫ് അലിയുമായി നേരിട്ട് ബന്ധപെടുകയും ലുലു ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ലുലു എറണാകുളം മാനേജർ പീദാംബരൻ , രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ ലക്ഷ്മിയ്ക്ക് കൈമാറി. രണ്ടര വർഷം ദൈർഘ്യമുള്ള പൈലറ്റ് ട്രെയിനിംഗ് കോഴ്സിന് ഏകദേശം 90 ലക്ഷം രൂപ ചെലവ് വരും. റാങ്ക് നേടിയ ലക്ഷ്മിയെ വീട്ടിലെത്തി ഹരിപ്പാട്ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചിരുന്നു. സാമ്പത്തികമായി പ്രയാസം മൂലം പഠനം മുടങ്ങുമെന്ന ആശങ്ക മനസിലാക്കിയ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥാണ് രമേശ് ചെന്നിത്തലയെ വിവരം അറിയിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് 1 ലക്ഷം രൂപ അനുവദിച്ചു. തുടർ പഠനം സാധ്യമാക്കുവാൻ എല്ലാ സഹായവും ചെയ്യുമെന്നും എം.എൽ.എ ഉറപ്പ് നൽകി. കരുവാറ്റ പതിമൂന്നാം വാർഡിൽ ശ്രീനിലയത്തിൽ ശ്രീജിമോന്റെയും സരിതയുടെയും മകളാണ് ലക്ഷ്മി. കരുവാറ്റ എൻ.എസ്.എസ് എച്ച്.എസ്.എസിലാണ് ലക്ഷ്മി പഠനം പൂർത്തിയാക്കിയത്. അഡ്മിഷൻ എടുക്കുന്നതിനായി ലക്ഷ്മിയും മാതാവ് സരിതയും ഇന്ന് റായ്ബ റീലേക്ക് പോകും.അഡ്വ. വി.ഷുക്കൂർ, അമൽ വേണു, സുരേഷ്, നിയാസ് ചിങ്ങോലി എന്നിവരും ഉണ്ടായിരുന്നു. തുടർ പഠനത്തിനായി മറ്റ് സന്നദ്ധ വ്യക്തികളെ സമീപിച്ച് തുക നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും രമേശ് ചെന്നിത്തല ലക്ഷ്മിയോട് പറഞ്ഞു.