മാന്നാർ: സെപ്തംബർ 7 ന് ശ്രീനാരായണഗുരുജയന്തി ദിനത്തിൽ നടത്തപ്പെടുന്ന എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഓഫീസ് കെട്ടിട ഉദ്ഘാടനം നാടിന്റെ മാമാങ്കമാക്കുമെന്ന് പാണ്ടനാട് വെസ്റ്റ് ശാഖാ പൊതുയോഗം പ്രഖ്യാപിച്ചു. മേഖലാ കൺവീനർ എം.ഉത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം യൂണിയൻ അഡ്.കമ്മിറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി സുധാകരൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് ടി.എൻ, വിജയമ്മ കരുണാകരൻ, വനിതാ സംഘം കേന്ദ്ര സമിതിയംഗം സബിത, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ആദർശ്, മേഖലാ കമ്മിറ്റിയംഗം ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ യോഗം പ്രസിഡന്റ് എം.പി.ശിവാനന്ദൻ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് ശിവാനന്ദൻ പി.കെ നന്ദിയും പറഞ്ഞു.