ഹരിപ്പാട്: ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ കായംകുളം കായലിലെ മണിവേലിക്കടവിലും,കൊച്ചിയുടെ ജെട്ടി പ്രദേശങ്ങളിലും ട്രഡ്ജിംഗ് നടത്തി മണലൂറ്റ് നടത്താൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. പാരിസ്ഥിതികലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ പാരിസ്ഥിതിക നയങ്ങൾ കാറ്റിൽ പറത്തി ദുർബലമായ ഈ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി മണൽ ഖനന അനുമതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾ സർക്കാർ നേരിടേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.തീരശോഷണത്തിനുംആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടുന്ന ട്രഡ്ജിംഗിൽ നിന്ന് പിന്മാറണമെന്നുംഅദ്ദേഹംആവശ്യപ്പെട്ടു.