അലപ്പുഴ: കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കൈനകരി കുട്ടമംഗലം സോദേശിയായ വി.വി. വിനീതിനെയാണ് (37) 1.200 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആലപ്പുഴ റേയ്ൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതിയെ പിടികൂടിയത്.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ എ.ഫാറുക്ക് അഹമ്മദ്, സന്തോഷ് കുമാർ പി.ഒ ഗ്രേഡ് ലാൽജി,
സി.ഇ.ഒമാരായ രതീഷ്,ജോബിൻ,ഹരീഷ്‌കുമാർ,ഷഫീക്ക് സൈബർ,സെൽ ഓഫീസർ മാരായ അൻഷാദ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.