മാന്നാർ: തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ നേതൃത്വത്തിൽ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നടന്ന 23-ാമത് അഖിലകേരള രാമായണമേളയിൽ 139 പോയിന്റ് നേടി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ഓവറോൾ ചാമ്പ്യന്മാരായി. 93 പോയിന്റ് നേടിയ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാംസ്ഥാനവും 33 പോയിന്റ് നേടിയ മാന്നാർ നായർ സമാജം ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാംസ്ഥാനവും ലഭിച്ചു. എൽ.പി, യു.പി, ഹയർസെക്കൻഡറി വിഭാഗങ്ങളിലും വിദ്യാധിരാജ വിദ്യാപീഠത്തിനാണ് ഒന്നാംസ്ഥാനം. എച്ച്.എസ് വിഭാഗം മത്സരത്തിൽ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളും കോളേജ് വിഭാഗത്തിൽ എറണാകുളം ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയും ഒന്നാംസ്ഥാനം നേടി. രാമായണ പ്രതിഭകളായി ശ്രീഭവനേശ്വരി സ്കൂളിലെ സായിദുർഗ്ഗ, വിദ്യാധിരാജ വിദ്യാപീഠത്തിലെ ആർ.നന്ദന(എൽ.പി വിഭാഗം), ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിലെ എസ്.കുമാർ(യു.പി വിഭാഗം), കിടങ്ങന്നൂർ എസ്.ഡി.ജി.വി.എച്ച്.എസിലെ നയന അനിൽ(ഹൈസ്കൂൾ വിഭാഗം), വിദ്യാധിരാജ വിദ്യാപീഠത്തിലെ എസ്.ശ്രേയ(എച്ച്എസ്എസ് വിഭാഗം), കൊച്ചി ഇന്ത്യൻ യൂണിവേഴ്സിറ്റിയിലെ എം.ജി.നിധി (കോളേജ് വിഭാഗം) എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻ നായർ, ജില്ലാപഞ്ചായത്തംഗം വത്സല മോഹൻ, ദേവസ്വം ബോർഡ് എക്സി.എൻജിനിയർ എസ്.വിജയമോഹൻ, തിരുവല്ല അസി.കമ്മീഷണർ അർച്ചന, അസി.എൻജിനിയർ അരുൺ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.കെ.പ്രസാദ്, എം.രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്പഴവൂർ, സുജിത് ശ്രീരംഗം, സബ്ഗ്രൂപ്പ് ഓഫീസർ പി.ഡി. ശ്രീനിവാസൻ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അനിൽനായർ ഉത്രാടം, കലാധരൻ കൈലാസം, ഗാനരചയിതാവ് ജി.നിഷികാന്ത് തുടങ്ങിയവർ സംസാരിച്ചു.രാമായണ പുരസ്ക്കാരം വയലിൻ വിസ്‌മയം ഗംഗാ ശശിധരന് പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മാനിച്ചു.രാമായണ പ്രതിഭകൾക്കുള്ള സ്വർണ നാണയങ്ങളും വിതരണം ചെയ്തു.