photo

ചേർത്തല: ചേർത്തല എം.എൽ.എ മന്ത്രി പി.പ്രസാദ് നൽകുന്ന മെരിറ്റ് അവാർഡ് പൊൻകതിർ അവാർഡ് സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുമാണ് മെരിറ്റ് അവാർഡ് സമ്മാനിച്ചത്. രണ്ട് മേഖലകളിലായാണ് ഇത്തവണ പൊൻകതിർ അവാർഡ് വിതരണം സംഘടിപ്പിച്ചത്. ചേർത്തല മുനിസിപ്പാലിറ്റി, പട്ടണക്കാട്,കടക്കരപ്പള്ളി,വയലാർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും ചേർത്തല വടക്കേ അങ്ങാടി കലയ്ക്ക് സമീപമുള്ള വി.ടി.എ.എം ഹാളിൽ കാർഷിക ഉത്പാദന കമ്മീഷണർ ബി.അശോക് ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗ്ഗവൻ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല എ.എസ്.പി ഹരീഷ് ജെയിൻ,എറണാകുളം സബ് കളക്ടർ കുമാരി പാർവതി ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ബാനർജി,കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ,ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ് രമേശ് നായർ എന്നിവർ പങ്കെടുത്തു.കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അവാർഡ് വിതരണം റോയുടെ മുൻ മേധാവി ഹൊർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് ചീഫ് എം.പി.മോഹന ചന്ദ്രൻ സംസാരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ബൈ രഞ്ജിത് എന്നിവർ സംസാരിച്ചു.