11-sob-sabiraj

പന്തളം: വൈദ്യുതി തടസം മാറ്റാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നൂറനാട് വൈദ്യുതി സെക്ഷനിലെ ലൈൻമാൻ ചേർത്തല മുഹമ്മ മുല്ലശ്ശേരി വെളിയിൽ സബിരാജ് (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ന് കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്ത് പോസ്റ്റിൽ കയറി പണി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ഉടൻ താഴെയിറക്കി പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റീജ. മക്കൾ: ആദിത്യൻ, അരുണിമ.