photo

ചേർത്തല: ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കോനാട്ടുശേരി തെക്കേത്താന്നിക്കൽ കുന്തണിശേരി വീട്ടിൽ തങ്കച്ചൻ (59) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മാതാവിനെ കണ്ടതിന് ശേഷം വീട്ടിലേയ്ക്ക് വരുന്ന വഴി ചേർത്തല സെന്റ് മൈക്കിൾ കോളജിന് സമീപം ശനിയാഴ്ച വൈകിട്ട് 4.30ന് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം.ഗതാഗതം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഫൈബർ ഡിവൈഡറിൽ ഓട്ടോറിക്ഷ കയറിതോടെ മറിയുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ഭാര്യ:റാണി. മക്കൾ: ആൽബിൻ, ജോയൽ.