ചേർത്തല: കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പ്രകടനവും സമ്മേളനവും നടത്തും.രാവിലെ 10ന് പുത്തനമ്പലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിക്കും.എൻ.രാമനാഥൻ,എം.പി.രമണിയമ്മ,എൻ.രാമകൃഷ്ണപണിക്കർ എന്നിവർ സംസാരിക്കും. ബ്ലോക്ക് സെക്രട്ടറി വി.കെ.മോഹനദാസ് സ്വാഗതവും ഖജാൻജി ടി.ജി.ഗോപിനാഥ് നന്ദിയും പറയും.