ആലപ്പുഴ : മലർവാടി ലിറ്റിൽ സ്കോളർ ഉപജില്ലാ മത്സരം ആലപ്പുഴ മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. യു.പി വിഭാഗത്തിൽ സ്വബീഹ്, ദുആ ഫാത്തിമ, ഫാത്തിമ ഷഹ്മാസ്, എൽ.പി വിഭാഗത്തിൽ ഗൗരിനന്ദന, ജോയൽ കെ. ജോസ്, മുഹമ്മദ് യാസീൻ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഏരിയ രക്ഷാധികാരി ഫസലുദ്ദീനും, വനിതാവിഭാഗം രക്ഷാധികാരി ഷീബാ സിയാദും സമ്മാനദാനം നിർവഹിച്ചു. ഏരിയ സെക്രട്ടറി മാഹീൻ ഹംസ അദ്ധ്യക്ഷത വഹിച്ചു.
ടഏരിയ കോഓർഡിനേറ്റർമാരായ സജീർ ഹസൻ, വനിത കോ ഓർഡിനേറ്ററായ മദീഹ ഷെഹീർ, അനീഷ് ബഷീർ, സഹീദ് അബു, ആർ. ഫൈസൽ എന്നിവർ സംസാരിച്ചു.