കറ്റാനം : കർഷക കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രവർത്തക സമ്മേളനം കോൺഗ്രസ് ഓഫീസിൽ നടന്നു. രാസവളത്തിന്റെ ക്രമാതീതമായ വില വർദ്ധനവ് പിൻവലിക്കുകയും കർഷക പെൻഷൻ കുടിശിക തീർത്ത് ഓണത്തിന് മുമ്പ് വിതരണം ചെയ്യുക 2021നു ശേഷം കർഷക പെൻഷന് അപേക്ഷ നൽകിയിട്ടുള്ള മുഴുവൻ കർഷകർക്കും ഉടൻ പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓണാട്ടുകര വികസന ഏജൻസിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ .മധുകുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരണിക്കാവ് വാസുദേവൻ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്തു മുരളി മുഖ്യപ്രഭാഷണം നടത്തി. കട്ടച്ചിറ താഹ , ജി . രാധാകൃഷ്ണൻ, വയലിൽ സന്തോഷ്,സഞ്ജു പിള്ള,പ്രൊഫസർ ചന്ദ്രശേഖരൻ പിള്ള, കൊച്ച് കോശി ജോർജ്, കോശി കെ ഡാനിയൽ,കട്ടച്ചിറ ശ്രീകുമാർ,മനോജ് കുമാർ,വിഷ്ണു ചേക്കോടൻ, പ്രകാശ് ഡി പിള്ള, എം സോമരാജൻ , ഭരണിക്കാവ് രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.