അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മറ്റി കരുമാടി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധധർണ്ണ നടത്തി. സമരം സി. പി. എം ജില്ലാ കമ്മറ്റി അംഗം എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കുക , വേതനം 600 രൂപയാക്കുക , തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. യൂണിയൻ പ്രസിഡന്റ് ആർ. ജയരാജ് അദ്ധ്യക്ഷനായി. പി. അരുൺകുമാർ, പ്രശാന്ത്. എസ്.കുട്ടി., ജി. ഷിബു, ശോഭ ബാലൻ, പി. നിഷമോൾ , കെ .സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.