ആലപ്പുഴ: ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാര മാനദണ്ഡമായ ദേശീയ ആശുപത്രി അംഗീകാര ബോർഡ് (എൻ.എ.ബി.എച്ച്) അംഗീകാരം ലഭിച്ച ജില്ലയിലെ 20 ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഇന്ന് രാവിലെ 11ന് പറവൂർ ഇ.എം.എസ്.കമ്മ്യൂണിറ്റി ഹാളിൽ ആദരിക്കും. എച്ച്.സലാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ജീവനക്കാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും.