ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഗതാഗത പരിഷ്കരണങ്ങളുടെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ ഓൾ ഇന്ത്യ തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രതിഷേധ പുലരി' എന്ന പേരിൽ ജനകീയ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ആതിരാ മേനോൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ആര്യാടൻ അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ബൈജു മുഖ്യപ്രഭാഷണം നടത്തി. വിഷയത്തിലെ നേതാക്കൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

ജില്ലാ ജനറൽ സെക്രട്ടറി നവാസ് കലാം ആലപ്പുഴ, ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. നവാസ്, തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ.പി.വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് തണ്ടാശേരിൽ, തൃണമൂൽ വനിതാവിഭാഗം ജില്ലാ ജനറൽസെക്രട്ടറി ഫരിഷ്മ, സിന്ധു അരൂർ, രാഗേഷ് വേലഞ്ചിറ, കുസുമം അമ്പലപ്പുഴ, പത്തിയൂർ കുഞ്ഞുമോൻ, റഷീദ് മണ്ണഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.