ആലപ്പുഴ: തുറവൂർ - കുമ്പളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ശ്രീനാരായണപുരം റെയിൽവേ ഗേറ്റിന്
പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി.പി.ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് അംഗീകാരം നൽകാൻ തീരുമാനം.
മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽചേർന്ന യോഗത്തിലാണ് തീരുമാനം.സബ് വേ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി ഗതാഗതത്തിന്പൂർണ്ണമായുംതുറന്നു കൊടുത്തതിനുശേഷം മാത്രമേ റെയിൽവേ ഗേറ്റ്മാറ്റാവൂ എന്ന നിബന്ധനക്ക് വിധേയമായി അംഗീകാരം നൽകാനാണ് തീരുമാനം.മന്ത്രിഓൺലൈനായി പങ്കെടുത്ത യോഗത്തിൽ ദലീമ ജോജോ എം.എൽ. എ, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി .എബ്രഹാം, ചേർത്തല തഹസിൽദാർ എസ് .ഷീജ,ദക്ഷിണ റെയിൽവേ ഡിവിഷണൽ എൻജിനിയർ മിർ അത്തീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.