s

ആലപ്പുഴ: വോട്ടർ പട്ടികയിൽ വൻതോതിൽ കൃത്രിമം കാണിച്ച് ജനാധിപത്യ സമ്പ്രദായത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു വരികയാണന്ന് കെ.പി.സി.സി.വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ പറഞ്ഞു. വിചാർ വിഭാഗിന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ല പ്രസിഡന്റ് ഡോ. പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കണിശേരി മുരളി, ജനറൽ സെക്രട്ടറി ആർ. രാജേഷ്കുമാർ, ട്രഷറർ പ്രൊഫ. പരമേശ്വരൻ പിള്ള, സെക്രട്ടറിമാരായ ജലജ, എ.കെ. മേനോൻ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.