ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ,
ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മങ്ങാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം രമേശ് ചെന്നിത്തല എം.എൽ.എ
ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. ജവഹർ ബാല മഞ്ച് ദേശീയ ചെയർമാൻ ജി.വി ഹരി മുഖ്യാതിഥിയായി. എ.കെ രാജൻ,ജോൺ തോമസ്, ഷംസുദ്ദീൻ കായിപ്പുറം, കെ.കെ സുരേന്ദ്രനാഥ്, എം.പി പ്രവീൺ, മുഞ്ഞനാട്ട് രാമചന്ദ്രൻ, എം.എ കലാം, അനന്തനാരായണൻ, എം.ആർ ഹരികുമാർ,
വി.കെ നാഥൻ, സുധാകരൻ ചിങ്ങോലി, എം.എ അജു, ആർ.റോഷൻ, ജി.സജിനി, വിനോദ് അമരേത്ത്, മിനി ശ്രീജേഷ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.