കൃഷ്ണപുരം: കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം 16ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും നടത്തി. അഖിൽ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാധാമണി രാജൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്തു മുരളി മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് കെ നാസർ, സൗത്ത് മണ്ഡലം പ്രസിഡന്റ് പദ്മകുമാർ, തണ്ടളത്തു മുരളി, അജി ഗണേഷ്, സതീഷ്, അനുരാജ്, പ്രസന്ന, സിന്ധു അജി എന്നിവർ സംസാരിച്ചു.