ഹരിപ്പാട്: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം തകർന്നതിനെ തുടർന്ന് മരണപ്പെട്ട ബിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻചിറ ബിനുഭവനത്തിലെ ഗോപി, അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു നിർമ്മാണത്തിലിരുന്നകീച്ചേരി കടവ് പാലം തകർന്നതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ബിനു. പ്രായമായ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണവും ബിനുവാണ് നിർവ്വഹിച്ചിരുന്നത്. ബിനുവിന്റെ മരണത്തോടെ ഇവർ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബിനുവിന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് പരമാവധി ധനസഹായം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.