ഹരിപ്പാട്: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര ഗവ. ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം അഡ്വ.ബി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം.നൗഷാദ് അദ്ധ്യക്ഷനായി. യൂണിയൻ ചേപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പാട് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.പി.എം ഏരിയ കമ്മിറ്റിയംഗം അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ സൗത്ത് പോസ്റ്റാഫീസിലേക്ക് നടന്ന മാർച്ചും ധർണയും സി.പി.എം ഏരിയ കമ്മിറ്റിയംഗം ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എൻ. ശിവൻകുഞ്ഞ് അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാദേവികാട് പോസ്റ്റാഫീസിലേക്ക് നടന്ന മാർച്ചും ധർണയും യൂണിയൻ ഏരിയ പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിൻസി അദ്ധ്യക്ഷയായി.