c-xxxc

മുഹമ്മ: കേരളത്തിന്റെ കാർഷിക പാരമ്പര്യവും സാംസ്കാരിക തനിമയും കോർത്തിണക്കി മുഹമ്മ കെ ഇ കാർമൽ സി എം ഐ സ്കൂൾ നടത്തിയ കർഷകദിനാഘോഷം വേറിട്ട കാഴ്ചയൊരുക്കി. ആലപ്പി ഡേ - യോടനുബന്ധിച്ചാണ് മുഹമ്മയുടെ മനം കവർന്ന പരിപാടി സംഘടിപ്പിച്ചത്. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടത്തിനെ മുഹമ്മ പഞ്ചായത്തിന് വേണ്ടി മന്ത്രി പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഫലകം കൈമാറി. സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ മന്ത്രിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.