തുറവൂർ:കുത്തിയതോട് തഴുപ്പ് ശ്രീനാരായണ വിലാസം മരണാനന്തര സമിതിയുടെ വാർഷിക പൊതുയോഗം നടന്നു.പ്രസിഡന്റ് വി.കെ.തിലകൻ അദ്ധ്യക്ഷനായി.സെക്രട്ടറി ടി.മണിക്കുട്ടൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. 40 വർഷം തുടർച്ചയായി സമിതിയുടെ ഭരണ സാരഥ്യം വഹിച്ച എ.എൻ.ഷൺമുഖനെ ആദരിച്ചു.ഭാരവാഹികളായി എ.എൻ.ഷൺമുഖൻ (പ്രസിഡന്റ്), അശോകൻ പനച്ചിക്കൽ(വൈസ് പ്രസിഡന്റ്), എൻ.കെ.പ്രസാദ് (സെക്രട്ടറി),വി.കെ.തിലകൻ (ജോയിന്റ് സെക്രട്ടറി),പങ്കജാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.