ചേർത്തല:മായിത്തറയിൽ വ്യാപകമായ മോഷണം.ഇലക്ട്രോണിക്സ് കടയിൽ നിന്ന് 13000 രൂപയും മൊബൈൽ ഫോണും അപഹരിച്ചു. മറ്റൊരു കടയിൽ ഫ്രീസർ തകർത്ത് മോഷണവും നടത്തി.മായിത്തറയിലെ അയ്യപ്പാസ് ഇലക്ട്രാണിക്സിൽ നിന്നാണ് സി.സി.ടി.വി തകർത്ത ശേഷം പണവും ഫോണും അപഹരിച്ചത്.ശനിയാഴ്ച രാത്രിയോടെയാണ് മോഷണം. ഞായറാഴ്ച രാത്രിയിൽ കൃഷ്ണകുമാരിയുടെ കടയിലും മോഷണം നടന്നു. മാരാരിക്കുളം,അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് മായിത്തറ കമ്പോളം പ്രവർത്തിക്കുന്നത്. മോഷണം വ്യാപകമായ സാഹചര്യത്തിൽ മാരാരിക്കുളം,അർത്തുങ്കൽ പൊലീസിന്റെ രാത്രി കാല പെട്രോളിംഗ് മായിത്തറയിൽ നടത്തണമെന്ന് മായിത്തറ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.എസ്.ജയചന്ദ്രൻ,സെക്രട്ടറി കൃഷ്ണകുമാർ,വൈസ് പ്രസിഡന്റ് എം.ബി.ബാബു എന്നിവർ ആവശ്യപ്പെട്ടു.