ചേർത്തല : മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ എച്ച്.എസ്. എസ് വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നും നാളെയും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഭവന നിർമ്മാണം അടക്കമുള്ള ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിയതായി സ്‌കൂൾ മാനേജർ ഫാ.ജോഷി വേഴപ്പറമ്പിൽ,പ്രിൻസിപ്പൽ ലിസാ കുര്യൻ,ഡീന ജോസഫ്,ടെസി ജോസഫ്,ബൈജു ജോസഫ് എന്നിവർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2ന് ലഹരി വിരുദ്ധ
സൈക്കിൾ റാലി, നാളെ ഉച്ചയ്ക്ക് 2ന് ജൂബിലി സ്മാരക റീഡിംഗ് റൂം എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യും. 2.30 ന് ചേരുന്ന സമാപന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഫാ.ജോഷി വേഴപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ സുവനീർ പ്രകാശനം ചെയ്യും.