vah

ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാർത്തികപ്പള്ളി യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും അവാർഡ് ദാനവും നടന്നു. കെ.വി.വി.ഇ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡേവിഡ്സൺ ആവണക്കളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐ.ഹലീൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം കരിയിലക്കുളങ്ങര എസ്.ഐ നസിറുദ്ദീൻ നിർവഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അജയകുമാർ, സെക്രട്ടറിമാരായ കെ.ഹരിദാസൻ, സജീവൻ അമ്പാടി, വൈസ് പ്രസിഡന്റ് എ.താഹ കുഞ്ഞ്, രക്ഷാധികാരി ഭാർഗവൻ ദ്വാരക, വനിത വിഭാഗം പ്രസിഡന്റ് ജെനി ബബിലു, ട്രഷറർ ഷിജു രാജൻ തുടങ്ങിയവർ സംസാരിച്ചു.