മാവേലിക്കര : വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റ് സംഘടിപ്പിച്ച മെരിറ്റ് അവാർഡ് വിതരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്‌ഘാടനം ചെയ്തു. വ്യാപാരികളുടെ മക്കൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം എം.എസ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. മുതിർന്ന വ്യാപാരികളെ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.എൻ ദേവരാജകുമാർ അദ്ധ്യക്ഷനായി. കെ.വി.വി.ഇ.എസ് നിയോജക മണ്ഡലം സെക്രട്ടറി ആർ.സുരേഷ്‌കുമാർ, ഡോ.എ.വി ആനന്ദരാജ്, നൗഷാദ് മാങ്കാംകുഴി, ശിവജി അറ്റ്‌ലസ്, കെ.ആർ പ്രഭാകരകുറുപ്പ്, ബി.രാജശേഖരൻ പിള്ള, രാമൻ തമ്പി.ടി.ഷാനുൽ, വിനോദ് ഐപ്പ്, രാജഗോപാൽ, പി.അനീഷ്, മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.