മാവേലിക്കര: എക്സൈസ് കോംപ്ലക്സ് നിർമാണത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധമാർച്ച് ബി.ജെ.പി ജില്ലാജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. 2.71 കോടിരൂപയുടെ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും വിജിലൻസിന് ബി.ജെ.പി പരാതി നൽകുമെന്ന് അനൂപ് പറഞ്ഞു. ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം മുഖ്യപ്രഭാഷണം നടത്തി. തഴക്കര ഏരിയ പ്രസിഡന്റ് മഹേഷ് വഴുവാടി അദ്ധ്യക്ഷനായി. വെട്ടിയാർ ഏരിയ പ്രസിഡന്റ് സുജിത്ത് വെട്ടിയാർ, സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് വടുതല, വൈസ് പ്രസിഡന്റുമാരായ ബിനു ചാങ്കൂരേത്ത്, മോഹൻകുമാർ, സെക്രട്ടറി ജീവൻ ചാലിശ്ശേരി, നവീൻ ആക്കനാട്ടുകര, പുഷ്പ്പലത തുടങ്ങിയവർ സംസാരിച്ചു.