shyamkumar-

ആലപ്പുഴ: 2.1682 ഗ്രാം മെത്തഫെറ്റാമിനുമായി ആര്യാട് പഞ്ചായത്ത് നാലാം വാർഡിൽ നെടിയാം പോളവീട്ടിൽ വീട്ടിൽ ശ്യാംകുമാറിനെ (37) എക്സൈസ് പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ഇ.കെ. അനിൽ, സി.വി. വേണു, പി. ഷിബു. ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ബി.വിപിൻ, എ.പി.അരുൺ, ഗോപികൃഷ്ണൻ, വർഗീസ് പയസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുമോൾ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എ.ജെ. വർഗീസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രമോദ്, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.