1

കുട്ടനാട് : ഒപ് ലേവ് വാട്ടർ സ്പോർട്സ് അക്കാദമിയിലെ തുഴച്ചിൽതാരങ്ങളുടെ കൈക്കരുത്തിൽ കൈനകരി മുണ്ടയ്ക്കൽ- മുട്ടേൽ റോഡ് മണിക്കൂറിനുള്ളിൽ സഞ്ചാരയോഗ്യമായി. കുണ്ടും കുഴിയും നിറഞ്ഞ്,​ തുടർച്ചയായ മഴകാരണം വെള്ളക്കെട്ടായി മാറിയ റോഡിൽ കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

ലഹരിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച 'വാക്ക് എഗൻസ്റ്റ് ഡ്രഗ്‌സ് ' സമൂഹനടത്തത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തി 30ഓളം കുട്ടികളും കൂടി ചേർന്നതോടെ കാര്യങ്ങൾ ഉഷാറായി. അവരുടെ ആവേശവും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോൾ

മെറ്റലും സിമന്റും എം സാൻഡുമെല്ലാം സ്ഥലത്തെത്തി. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ റോഡ് സഞ്ചാരയോഗ്യമായി. വിശാല കുട്ടനാട് സംരക്ഷണ ഏകോപനസമിതി ചെയർമാൻ ബി.കെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.