കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുട്ടനാട് യൂണിയനിലെ വിവിധ ശാഖകൾക്ക് ഓണസമ്മാനമായി പ്രഖ്യാപിച്ച 15000 രൂപയും വനിതാസംഘം യൂണിറ്റുകൾക്കുള്ള 5000 രൂപയും ഇന്ന് രാവിലെ 11ന് വിതരണം ചെയ്യണം. .യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിക്കും കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എം. പി.പ്രമോദ്, ടി. എസ്.പ്രദീപ്കുമാർ, എ.കെ.ഗോപിദാസ്, പി. ബി.ദിലീപ്, അഡ്വ എസ്.അജേഷ് കുമാർ, കെ.കെ പൊന്നപ്പൻ, യൂണിയൻ പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും