കുട്ടനാട് : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം. എസ്.സുമോദിന്റെ നിര്യാണത്തിൽ കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മി്ററ്ി അനുശോചിച്ചു. പ്രസിഡൻ്റ് ടി.എസ്.ഷിനുമോൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, യൂത്ത്മൂവ്മെൻ്റ് കോർഡിനേറ്റർ എം.പി.പ്രമോദ്, വൈസ് പ്രസിഡന്റ് രഞ്ജു വി.കാവാലം. സെക്രട്ടറി പി.ആർ.രതീഷ്, ജോയിന്റ് സെക്രട്ടറിമാരായ ടി.ആർ.അനീഷ്, എസ്.അനന്തു, കമ്മറ്റി അംഗങ്ങളായ സജീവ് , എസ്.കലേഷ് മോൻ, സഞ്ജയ് മോഹൻദാസ്, മൂർത്തി, പ്രദീപ് കുമാർ, രാഹുൽ, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.