കുട്ടനാട് : ഊരുക്കരി പബ്ലിക് ലൈബ്രറിയും തിരുവല്ല കല്ലട ഐ കെയർ ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവത്ക്കരണ സെമിനാറും കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ.ഐസക് രാജു ഉദ്ഘാടനം ചെയ്തു. നേത്രരോഗവിദ്ഗദ്ധരായ ഡോ.കെ.രാഹുൽ, കെ.വീണ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എൻ.എസ്.രവീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷീന റെജപ്പൻ, കെ.പി.അജയഘോഷ് ഗ്രന്ഥശാല പ്രസിഡന്റ് പി. വി ബാലകൃഷ്ണൻ, സേതുനാരായണൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു