അമ്പലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ. ജി. ഒ .എ) പൊതുജനാരോഗ്യ സംരക്ഷണ സദസിന്റെഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നൽകിയ കട്ടിലുകൾ എച്ച്. സലാം എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാറിന് കൈമാറി . കെ .ജി .ഒ .എ ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ .ഷിബു, സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജലക്ഷ്മി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.രാജേഷ്, ട്രഷറർ ദേവരാജ് പി.കർത്ത, ഏരിയ പ്രസിഡന്റ് എൻ.ഡി.ദിലീഷ്, ഏരിയ സെക്രട്ടറി ഡോ.വി.മുകുന്ദൻ, ഡോ.സജീവ് ജോർജ് പുളിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ. പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു.