ആലപ്പുഴ: കോടതിപ്പാലം പൊളിച്ചതോടെ ആലപ്പുഴ നഗരത്തിൽ ഉണ്ടായിരിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സ്ഥലം പൂർണമായും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ മാറ്റിയെടുക്കണം. ദീർഘദൂര ബസ്സുകൾ ശവക്കോട്ടപാലം വഴിയാക്കി സ്റ്റോപ്പ് അനുവദിക്കണം. വൈ.എം.സി.എ മുതൽ ശവക്കോട്ട പാലം വരെ തേക്കേക്കര പൂർണ്ണമായും ബസ്സുകൾക്ക് മാത്രം യാത്രാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.