ആലപ്പുഴ: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്ചുതാനന്ദന്റെ ജീവചരിത്രം സ്കൂൾ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. സമിതി വൈസ് പ്രസിഡന്റ് സി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം.ആശ.സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, കെ.പി. പ്രതാപൻ, കെ. നാസർ, റ്റി.എ. നവാസ്, നസീർ പുന്നക്കൽ, എം. നാജ , പി.ജയദേവ്,നാണുക്കുട്ടി, എൻ.പവിത്രൻ എന്നിവർ പ്രസംഗിച്ചു.