അമ്പലപ്പുഴ: കേരള വനിതാ കോൺഗ്രസ്‌ (എം ) സംസ്ഥാന പ്രസിഡന്റായി​രുന്ന റോസമ്മ മാത്യുവിന്റെ അഞ്ചാമത് ചരമ വാർഷികദി​നത്തിൽ കേരള കോൺഗ്രസ് (എം) സാംസ്‌കാരിക വേദി അനുസ്മരണയോഗം സംഘടിപ്പിച്ചു. കേരള കോൺഗ്രസ്‌ (എം) അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു.