ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾ 16 ന് സമാപിക്കും. തന്ത്രി കീഴ്ത്താമരശ്ശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് മഹാമൃത്യുഞ്ജയ ഹോമം. നിറപുത്തരി ചടങ്ങ് 24 നും മഹാഗണപതിഹോമം 27നും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.