ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഭക്ഷ്യനിർമ്മാണ വിതരണ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും,പിഴ ഇടാക്കുകയും ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധനനയാണ് നടന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെനിഷ് തോമസ്,സി.എസ്.സാബു,ടി.ടി.രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.