കായംകുളം: കായംകുളം ഗവ.വനിത പോളിടെക്നിക്ക് കോളേജിലെ 13വിദ്യാർത്ഥിനികളെ ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നക സംശയിക്കുന്നു. കഴിഞ്ഞ രാത്രിയിൽ കോളേജ് ഹോസ്റ്റലിൽ ഊണിനൊപ്പം സാമ്പാർ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. സാമ്പാർ കൂടാതെ രസവും മറ്റു കറികളും ഉണ്ടായിരുന്നു. കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും കോളേജിലെ ഹോസ്റ്റലിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.