ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് ശ്രീമാൻകുളങ്ങര ( കുറ്റികുളങ്ങര ) ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 17 മുതൽ 23 വരെ നടക്കും. തന്ത്രി കോട്ടയം കടിയക്കോൽ ഇല്ലം തുപ്പൻ നമ്പൂതിരി, മേൽശാന്തി വിളയിൽമഠം വിഷ്ണു കുമാരൻ പോറ്റി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. പ്രമോദ് സൗഗന്ധികം യജ്ഞാചാര്യനും മുളവന സുബ്രഹ്മണ്യൻ, ആദിനാട് ഷാജു, വിനു ശ്രീനന്ദനം എന്നിവർ യജ്ഞപൗരാണികരും പുതിയ വിള സഞ്ജയ് പോറ്റി യജ്ഞഹോതാവുമാകും. 17ന് രാവിലെ 10ന് വരാഹമൂർത്തി അവതാരം, വരാഹസ്തവാർച്ചന, 11ന് ആചാര്യ പ്രഭാഷണം 18ന് രാവിലെ പത്തിന് നരസിംഹാവതാരം, 19 ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്, 20ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം, വിദ്യാഗോപാല മന്ത്രാർച്ചന,വൈകിട്ട് 5.30 ന് വിദ്യാഗോപാല സമൂഹഅർച്ചന, 21ന് രാവിലെ 10 ന് രുഗ്മിണിസ്വയം വരം, ഉച്ചയ്ക്ക് ഒരു മണിക്ക് സ്വയംവര സദ്യ, വൈകിട്ട് 5 30ന് സർവൈശ്വര്യപൂജ, 22ന് രാവിലെ 10.30 ന് കുചേലാഗമനം, 23ന് രാവിലെ പത്തിന് സ്വധാമപ്രാപ്തി, 11ന് ആചാര്യ പ്രഭാഷണ സമർപ്പണം, ഉച്ചയ്ക്ക് ഒരു മണിക്ക് സമൂഹസദ്യ, വൈകിട്ട് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര.