ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും ഇന്ന് മുതൽ 31ന് വൈകിട്ട് 5 വരെ മാറ്റി പാർക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ പി .എസ്.വിനോദ് അറിയിച്ചു.