cherlex

ആലപ്പുഴ : വിസാ കാലാവധി കഴിഞ്ഞ ശ്രീലങ്കൻ പൗരൻ ആലപ്പുഴയിൽ പിടിയിലായി. ജാഫ്നാ ഓൾഡ് പാർക്ക് റോഡിൽ റോബിൻസൺ ചാൾസാണ് (39) പിടിയിലായത്. എട്ടു വർഷമായി ഇയാൾ അനധികൃതമായി ചെന്നൈയിൽ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആലപ്പുഴ കാണാനെത്തിയ വിദേശ സംഘത്തിനൊപ്പമാണ് ഇയാൾ എത്തിയത്. ഹോട്ടലിൽ റും എടുക്കാനായി ഹാജരാക്കിയ സംഘത്തിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ്‌ ശ്രീലങ്കൽ സ്വദേശിയുടെ വിസാകാലവധി കഴിഞ്ഞതായി ഹോട്ടൽ അധികൃതർക്ക് മനസിലായത്‌. വിവരം അറിയിച്ചതിനെ തുടർന്ന്‌ സൗത്ത് പൊലീസെത്തി ഇയാളെ പിടികൂടി. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു നേരിട്ടത്തി രേഖകൾ പരിശോധിച്ചു. പൊലീസ് കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട് ഇയാളെ ശ്രീലങ്കയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.